കണ്ണാ കണ്ണിലുണ്ണീ കായാമ്പൂവര്ണ്ണനുണ്ണീ
നിന്‍വരവും കാത്തിരിപ്പൂ ഞാന്‍ ദേവാ
നിമിഷങ്ങളെണ്ണിയെണ്ണീ....
കണ്ണാ കണ്ണനുണ്ണീ കായാമ്പൂവര്ണ്ണനുണ്ണീ
പോയജന്മങ്ങളില്‍ ജീവാധിനായകാ
ഞാന്‍ നിന്റേതായിരുന്നൂ
എന്നെന്നും നിന്നുടെ ചുംബനമേല്ക്കുന്ന
പൊന്നോടക്കുഴലായിരുന്നൂ
ഇനിയുള്ള ജന്മങ്ങള് കൂടിയും
നീയെനിക്കിണയായ് തുണയായ് വാഴേണം
ഞാനെന്റെ ജീവന്റെ തന്തുവില്‍ മോഹത്തിന്
പൂവുകള്‍ കോര്ത്തിരുന്നൂ
കണ്ണീരുമായി നിന് കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
ഇനിയുള്ള ജന്മങ്ങള് കൂടിയും
നീയെനിക്കിണയായ് തുണയായ് വാഴേണം