ആ......
രണ്ടു ചന്ദ്രന് ഉദിച്ച രാത്രി രമ്യരാത്രി
ഒന്നു മേലെ വിണ്ണിലും മറ്റൊന്നു താഴെ മണ്ണിലും
(രണ്ടു ചന്ദ്രന്)
ഭാവദീപ്തി വഴിഞ്ഞു നില്ക്കും ഭാനുകിരണം നീ
സുന്ദര ഭാനുകിരണം നീ
(ഭാവദീപ്തി വഴിഞ്ഞു)
പ്രണയ മഞ്ജിമ പകരുമനുപമ
വിപിന മഞ്ജരി നീ
ഹര്‍ഷ സ്വര സുധാഞ്ജലി നീ
(രണ്ടു ചന്ദ്രന്)
മാരിവില്ലിന് മാല കോര്‍ക്കാം മാറില്‍ അണിയിക്കാം
ഞാന്‍ നിന് മാറില്‍ അണിയിക്കാം
(മാരിവില്ലിന് മാല)
കുടില കുന്തളമൊതുക്കി മൃഗമദ
തിലകമണിയിക്കാം - ചേലില്
തിലകമണിയിക്കാം
(രണ്ടു ചന്ദ്രന്)