തേവീ തിരുതേവീ പൂന്തേവീ മലമേട്ടില്‍
തേനീ ചെറുതേനീ ഇളംതേനീ പുഴവക്കില്‍
ആരിത്തിരിയിതളില് മിഴിനീരിന്നലെ തൂകീ
കണ്ണാന്തളിക്കുന്നില് കുടകെട്ടുന്നൊരു രാവോ
ചെന്താമര നെഞ്ചില്‍ കുടംകൊട്ടുന്നൊരു നോവോ
കാലില്‍ പൂഞ്ചിറകുള്ളൊരു കല്ല്യാണിപ്പുഴയോ
കയ്യില്‍ ഞാണുവടുവുള്ളൊരു കാര്മേഘക്കിളിയോ
കൊച്ചമ്മിണിപ്പൂവേ... നിന്റെ സ്വപ്നത്തിന്
തേനൂറ്റും പൂമ്പാറ്റയോ
തേവീ തിരുതേവീ പൂന്തേവീ മലമേട്ടില്‍
തേനീ ചെറുതേനീ ഇളംതേനീ പുഴവക്കില്‍
ആരിത്തിരിയിതളില് മിഴിനീരിന്നലെ തൂകീ
നീ വീശിയ കാറ്റില്‍ കുളിര് കോരുന്ന നിലാവോ
നീ നീര്‍ത്തിയ തണലില്‍ തലചായ്ക്കുന്ന കിനാവോ
ചിറകില്‍ പൂമ്പൊടിയുള്ളൊരു പൂണാരച്ചിരിയോ
ചിരിയില്‍ മലരമ്പുള്ളൊരു ശൃംഗാരക്കൊടിയോ
കൊച്ചമ്മിണിപ്പൂവേ... നിന്റെ സ്വപ്നത്തിന്
കതിര് പൊട്ടും പൂമ്പാറ്റയോ
തേവീ തിരുതേവീ പൂന്തേവീ മലമേട്ടില്‍
തേനീ ചെറുതേനീ ഇളംതേനീ പുഴവക്കില്‍
ആരിത്തിരിയിതളില് മിഴിനീരിന്നലെ തൂകീ