നന്മനിറഞ്ഞൊരു കന്യാമറിയമേ
നസറേത്തിന് കാരുണ്യമേ
നിന്റെ സ്വര്ഗ്ഗീയസ്നേഹവാത്സല്യങ്ങള്
ഞങ്ങളില്‍ ചൊരിയേണമേ (നന്മനിറഞ്ഞൊരു)
ദീപം... ദീപം
കളരിയില്‍ പൂജയ്ക്കു കതിര് ചൂടി നില്ക്കും
തുളസീ - ശ്രീകൃഷ്ണ തുളസീ
നിന് തിരുമുന്പില് തൊഴുതുണരുന്നൊരു
നെയ്ത്തിരിനാളം ഞാന്‍
ദീപം... ദീപം
ബാലചന്ദ്രക്കല ചൂഡാമണിയാക്കും
ഭഗവാന്റെ പ്രാണേശ്വരീ
എന്നും നടയില്‍ വിളക്കു കൊളുത്തുമീ
എന്നില്‍ കനിയേണമേ
മുകളിലെ പള്ളിയില്‍ കുര്‍ബാന കാണും
മുകിലേ മാനത്തെ മുകിലേ
നിന് ജപമാല്യമണികളില് നിന്നൊരു
നക്ഷത്രമുത്തു തരൂ
ആദ്യം ജനിച്ചൊരു സത്യപ്രകാശമേ
അഖിലാണ്ഡചൈതന്യമേ
നിന്റെ സ്വര്ഗ്ഗീയസ്നേഹവാത്സല്യങ്ങള്
ഞങ്ങളില്‍ ചൊരിയേണമേ