അമ്പിളിമാനത്ത് പുഞ്ചിരി ചുണ്ടത്ത്
അച്ഛൻ കൊമ്പത്ത് പൂങ്കാറ്റൂഞ്ഞാല്
(അമ്പിളി..)
മാവിൻകൊമ്പിലീ ഒറ്റക്കണ്ണൻ
കാക്ക കരഞ്ഞത് കാണിക്ക് കാ കാ
പൂവൻ കോഴി പുലർച്ചക്കിന്ന്
കൂവി വിളിക്കണതെങ്ങനെ
കൊക്കോ കൊക്കോ
കലവറ കേറി കട്ടു തിന്നണ എലിയെ കൊല്ലണതാരാണ്
മാമരമെല്ലാം ചാടി നടക്കണ
കുരങ്ങുമാമനെ കാട്ടൂലേ
(അമ്പിളി..)
വണ്ടീ വണ്ടീ തീവണ്ടീ
ച്ഛകു ച്ഛക് ച്ഛകു ച്ഛക് ച്ഛക് ച്ഛക് ച്ഛക്
ച്ഛക് ച്ച്ഗിക് ച്ഛകു ച്ഛിക് ച്ഛക് ച്ഛക് ച്ഛാശു
അമ്പലമുറ്റത്താഞ്ഞു തിമിർക്കണ ചെണ്ടക്കാരൻ
ആക്കില ഈക്കില നാക്കില പൂക്കില
മണിയില കരിയില താ
ഡിർഡക്കും ഡിർഡക്കും ഡിർഡക്കും ഡിർഡക്കും
ഡിർഡക്കും ഡിർഡക്കും ഡിർക്കു ഡിർഡിർ ഡാ
പിറന്ന മണ്ണിൻ മാനം കാക്കണ പട്ടാളക്കാരാ
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
ലെഫ്ടെബൗടേൺ
പൊന്നുമോൾക്കിന്നച്ഛൻ നൽകാം
മുത്തം മണിമുത്തം
(അമ്പിളി..)