Title (Indic)ആയിരം മുഖം WorkAmrutha Geetham Year1982 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Mullanezhi LyricsMalayalamആയിരം മുഖമുള്ള സൂര്യൻ താമരക്കവിളിൽ ചുംബിക്കേ നാണിച്ചങ്ങനെ നിന്നു പൂവൊരു നവവധുവിനെ പോലെ (ആയിരം..) സന്ധ്യയും ഉഷസ്സും സഖികളായ് വന്നൂ രതിമന്മഥർക്കായി മണിയറ രചിച്ചൂ ഒരിക്കലും തീരാത്ത ഒരിക്കലും മായാത്ത വർണ്ണസൗന്ദര്യങ്ങൾ മുഗ്ദ്ധ ഗീതകങ്ങൾ അണുവിലും അവനിയിലാകെയുമൊഴുകി (ആയിരം..) സ്വർഗ്ഗം വിടരും രാവുകൾ തോറും അലിയാൻ നമ്മൾ നിത്യവും കൊതിച്ചൂ മധുരവികാരത്തിൻ അനുപമവേളയിൽ പ്രേമസംഗമത്തിൻ മോഹവേദിയിതിൽ ലയിക്കുമൊരസുലഭ ലഹരിയിലൊഴുകീ (ആയിരം..) Englishāyiraṁ mukhamuḽḽa sūryan tāmarakkaviḽil suṁbikke nāṇiccaṅṅanĕ ninnu pūvŏru navavadhuvinĕ polĕ (āyiraṁ..) sandhyayuṁ uṣassuṁ sakhigaḽāy vannū radimanmatharkkāyi maṇiyaṟa rasiccū ŏrikkaluṁ tīrātta ŏrikkaluṁ māyātta varṇṇasaundaryaṅṅaḽ mugddha gīdagaṅṅaḽ aṇuviluṁ avaniyilāgĕyumŏḻugi (āyiraṁ..) svarggaṁ viḍaruṁ rāvugaḽ toṟuṁ aliyān nammaḽ nityavuṁ kŏdiccū madhuravigārattin anubamaveḽayil premasaṁgamattin mohavediyidil layikkumŏrasulabha lahariyilŏḻugī (āyiraṁ..)