നീരദഗന്ധര്വ്വകന്യകമാര് നഗ്നനീള്വിരല്ത്തുമ്പിനാല് മിഴിയെഴുതി...
ഭൂമിയുടെ പത്മദളക്കുമ്പിളിലേകി പുഷ്യരാഗം പതിച്ചൊരു പാരിതോഷികം
ആ പാരിതോഷികമല്ലോ ഞാന്‍.......

കാലിലിന്ദ്രധനുസ്സണിയുന്നൊരു കന്നിമേഘത്തിന്റെ ചിറകിലൂടേ...
അനുരാഗവിവശനാമെന്നാത്മനായകന്റെ അന്തരംഗത്തില്‍ ഞാന്‍ പെയ്തിറങ്ങി...
അതില്‍ അഞ്ചിന്ദ്രിയങ്ങളുമാണ്ടു മുങ്ങീ....
നീരദഗന്ധര്വ്വകന്യകമാര് നഗ്നനീള്വിരല്ത്തുമ്പിനാല് മിഴിയെഴുതി...
ഇന്ദ്രനീലചക്രവാളഗോപുരം തുറക്കുമീ വൃന്ദാവനത്തിലെ വീഥികളില്‍...
സംഗീതവേണുവാലുന്മാദമുണര്ത്തും ശൃംഗാരനായികയായി.....
ഞാന്‍ മംഗളസുമംഗലയായി....