എന്തിനീ പാട്ടിനു മധുരം
ഒന്നു കേള്‍ക്കാന്‍ നീ വരില്ലെങ്കില്‍
കേള്‍ക്കാന്‍ നീ വരില്ലെങ്കില്‍
എന്തിനീ പുഴയുടെ പ്രണയം
വാരിപ്പുണരാന്‍ തീരമില്ലെങ്കില്‍
പുണരാന്‍ തീരമില്ലെങ്കില്‍
എന്തിനു വെണ്ണിലാത്തോണി
നീ കൂടെയില്ലാത്ത രാവില്‍
മയിലായ് നീയില്ലെങ്കില്‍
മാരിവില്ലെന്തിനു മാനത്തു പൂക്കണം
(എന്തിനീ...)
വനമുരളിക നിന്നെത്തേടീ ഓ...ഓ..ഓഹോ
വനമുരളിക നിന്നെത്തേടീ
സ്വപ്നമുണരുന്ന യുഗസന്ധ്യ തേടി
മലരേ മൊഴിയൂ കുളിരേ പറയൂ
ചിരിച്ചെന്നെ മയക്കിയൊരഴകെവിടെ
(എന്തിനീ...)
സ്വരഹൃദയം തംബുരു മീട്ടീ ഓ..ഓ.. ഓഹോഹോ
സ്വരഹൃദയം തംബുരു മീട്ടീ
കാറ്റിലൊഴുകുന്നു മൃദുവേണുഗാനം
ഇലകള്‍ മറയും കിളിതന്‍ മൊഴിയില്‍
പ്രണയമൊരനുപമ ലയലഹരി
(എന്തിനീ...)