Title (Indic)ഹൃദയഗീതമായ് WorkAmmakilikkoodu Year2003 LanguageMalayalam Credits Role Artist Music Raveendran Performer P Susheela Writer Kaithapram LyricsMalayalamഹൃദയഗീതമായ് കേള്‍പ്പു ഞങ്ങളാ സ്നേഹഗാനധാര വിശ്വമാകവേ പുല്കിനില്ക്കുമാ ജീവരാഗധാര അഴലാഴിപോലെ തൊഴുകൈകളോടെ ആ പ്രേമമന്ത്രമുരുവിട്ടു ഞങ്ങള്‍ പാടുന്നു (ഹൃദയഗീതമായ്) നിന്റെ മനോഹര നാമാവലികള്‍ പാടി കടലും കരയും നിന്നോടലിയാന്‍ ശ്രുതി മീട്ടുന്നു പാവം മാനവജന്മം ഒന്നു നീ കൈയ്യേല്ക്കുകില് കരള്‍ നിറഞ്ഞൊരമൃതം അമൃതം (ഹൃദയഗീതമായ്) ജീവിതവീഥിയില്‍ ഇരുളണയുമ്പോള്‍ സാന്ത്വനനാളം നീയേ കണ്ണും കരളും കര്‍മ്മകാണ്ഡങ്ങളും കനിവും പൊരുളും നീയേ ശ്വാസവും ആശ്വാസവും തവപദങ്ങള്‍ മാത്രം (ഹൃദയഗീതമായ്) Englishhṛdayagīdamāy keḽppu ñaṅṅaḽā snehagānadhāra viśvamāgave pulginilkkumā jīvarāgadhāra aḻalāḻibolĕ tŏḻugaigaḽoḍĕ ā premamandramuruviṭṭu ñaṅṅaḽ pāḍunnu (hṛdayagīdamāy) ninṟĕ manohara nāmāvaligaḽ pāḍi kaḍaluṁ karayuṁ ninnoḍaliyān śrudi mīṭṭunnu pāvaṁ mānavajanmaṁ ŏnnu nī kaiyyelkkugil karaḽ niṟaññŏramṛtaṁ amṛtaṁ (hṛdayagīdamāy) jīvidavīthiyil iruḽaṇayumboḽ sāndvananāḽaṁ nīye kaṇṇuṁ karaḽuṁ karmmagāṇḍaṅṅaḽuṁ kanivuṁ pŏruḽuṁ nīye śvāsavuṁ āśvāsavuṁ tavabadaṅṅaḽ mātraṁ (hṛdayagīdamāy)