Ammadan nenyajil

അമ്മതന്‍ നെഞ്ചില്‍
Work
Year
Language

അമ്മതൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ-
യാദ്യ പാഠത്തെക്കുറിക്കും വിരൽകളിൽ,
വിണ്ണിന്റെ താക്കോൽ മുറുകെ പിടിചല്ലീ
വന്നിതിരിക്കുന്നതവർ തൻ കിടാവഹൊ!
ഇന്നു താൻ പൂർണ്ണമായ്‌ മാതാപിതാക്കളെ,
നന്ദിതമാകിയയൂഷ്മൾ പരിണയം
ലളിത്യമേറുമീക്കയ്യിനേ കെൽപ്പുള്ളു
വേളിച്ചരടിന്റെ കെട്ടു മുറുക്കുവാൻ;
മഞ്ജുവാമീ ചെഞ്ചൊടിക്കേകഴിവുള്ളൂ
മംഗല്യക്കുറിക്കാഭ കൂട്ടീടുവാൻ;
കമ്രമാമീക്കവിൾതട്ടിനേപാടുള്ളു
നിർമ്മലപ്രേമത്തെ മാറ്റു നോക്കീടുവാൻ;
ഇമ്മഹിതൈശ്വരാംശത്തിനേ സാധ്യമീ
അമ്മയെയച്ഛനൊടേകീകരിക്കുവാൻ

ammadan nĕñjil nissvārttha tabassinṟĕ-
yādya pāṭhattĕkkuṟikkuṁ viralgaḽil,
viṇṇinṟĕ tākkol muṟugĕ piḍisallī
vannidirikkunnadavar tan kiḍāvahŏ!
innu tān pūrṇṇamāy‌ mādābidākkaḽĕ,
nandidamāgiyayūṣmaḽ pariṇayaṁ
laḽityameṟumīkkayyine kĕlppuḽḽu
veḽiccaraḍinṟĕ kĕṭṭu muṟukkuvān;
mañjuvāmī sĕñjŏḍikkegaḻivuḽḽū
maṁgalyakkuṟikkābha kūṭṭīḍuvān;
kamramāmīkkaviḽtaṭṭinebāḍuḽḽu
nirmmalapremattĕ māṭru nokkīḍuvān;
immahidaiśvarāṁśattine sādhyamī
ammayĕyacchanŏḍegīgarikkuvān