അമ്പലമണികള്‍ മുഴങ്ങീ
ആത്മാവിലാനാദമലിഞ്ഞിറങ്ങീ
പന്തീരടിപൂജ തൊഴുതുഞാന്‍ നിന്നൂ
ചിന്തയില്‍ കര്‍പ്പൂരമെരിഞ്ഞു നിന്നൂ
(അമ്പലമണികള്‍..)�
ആലോലമാടുന്ന തൂക്കുവിളക്കുകള്‍
ആശകള്‍ പോലേ കൈകൂപ്പിനിന്നൂ
ആഷാഢമേഘത്തില്‍ മാരിവില്ലെന്നപോല്‍
ആശ്വാസപുഷ്പമെന്നില്‍ വിടര്‍ന്നു വന്നൂ
(അമ്പല മണികള്‍...)
മുഴുക്കാപ്പു ചാര്‍ത്തിയ മുരുകന്റെ കാലടിയില്‍
ഒരുമലരായ് വീഴാന്‍ കൊതിച്ചു പോയീ
പുഷ്പാഞ്ജലിയില്‍ ദിവ്യ തീര്‍ഥജലത്തിലെന്‍
ബാഷ്പാഞ്ജലികലര്‍ത്താന്‍ കൊതിച്ചു പോയീ
(അമ്പലമണികള്‍...)
Ambalamanikal muzhangi