അമ്പാടിപ്പൈതലേ അന്‍പിന്റെ കാതലേ
കാരുണ്യം പെയ്യുന്ന കാര്‍മുകിലേ
കരളാകും അവില്‍പ്പൊതി കാല്‍ത്തളിരിണയില്‍
കാണിക്യവയ്ക്കാം ഞാന്‍ കണ്ണാ
നീയതു നുകരുകില്‍ സഫലം ജന്മം
നീലക്കാര്‍വര്‍ണ്ണാ കണ്ണാ
എന്നുള്ളിലുയരുന്ന പാപങ്ങള്‍ ഹനിക്കുവാന്‍
എഴുന്നെള്ളുനീ ചക്രധാരീ
കായാമ്പൂവര്‍ണ്ണാ നിന്‍ കരുണതന്‍ കാണിക്യയായ്
കാത്തിരുപ്പാണീ ചകോരീ കണ്ണാ