പൊട്ടുതൊട്ടു പൊന്നുമണി മുത്തിന്നൊത്ത മഞ്ഞുമണി
കണ്ണുവെച്ചെന് കണ്ണാടിയേ തൊട്ടുഴിഞ്ഞു നോക്കാതെടീ
പൊട്ടുതൊട്ടു പൊന്നുമണി
ആട്ടുതൊട്ടില് പാട്ടു കെട്ടി ആകാശങ്ങള്‍ തേടാം
പട്ടുറുമാല് പന്തു കെട്ടാന്‍ പാപ്പാത്തിയെ കൂട്ടാം
പഞ്ചാരക്കൊഞ്ചലിന് പാല്‍പ്പായസം തരാം
പാവാടക്കുഞ്ഞിനായി പഞ്ചാമൃതം തരാം
തിത്തോം തത്തേ തിത്തേ പാടി വാ ഓ
(പൊട്ടുതൊട്ടു)
കക്കുറുമ്പി കട്ടുറുമ്പായി കുഞ്ഞാവയെ കാക്കാം
കക്കിരിയേ കട്ടെടുക്കാം കാക്കാത്തി വന്നാലോ
മിന്നാരത്തുമ്പികള് മിണ്ടാത്ത പൂച്ചകള്‍
മഞ്ചാടി മൈന തന് താരാട്ടു പാട്ടിലെ
ചെപ്പും മുത്തും പൊന്നും കൊണ്ടുവാ ഓ
(പൊട്ടുതൊട്ടു)