മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ
സലോമിയാ സലോമിയാ
നിന്റെ കാവൽക്കല്യാണമായ്
ഷാരോണിലെ നിലാവുമായ്
നിന്റെ കാതൽക്കല്ല്യാണമായ്
പൂവുകൾ പൊൻ പൂവുകൾ വിരിഞ്ഞു വെൺനിലാവായ്
രാവുകൾ നിൻ ഓർമ്മ പോൽ പുലർന്നൊലീവിലയായ്
ഓരായിരം പ്രകാശമായ് നിൻ പ്രേമനക്ഷത്രങ്ങൾ
ഓരായിരം പരാഗമായ് നിൻ നൂറു സങ്കല്പങ്ങൾ
പൂ പൂക്കും പൂവൽമഞ്ഞിൻ താലോലം താരാട്ടാവാൻ
മിന്നല്പ്പൊന്നൂഞ്ഞാലാടാം
യാത്രയിൽ നിൻ യാത്രയിൽ കിനാവുപാടങ്ങളിൽ
താരിളം തേൻ കാറ്റു പോൽ കുളിർന്നു ഞാൻ പോന്നിടാം
ഓരായിരം നിമന്ത്രമായ് നിന്റെ നെഞ്ചുരുമ്മീടും ഞാൻ
ഓരായിരം തരംഗമായ് നിന്റെ കാൽ തലോടും ഞാൻ
എന്നിട്ടും എന്നിട്ടും പൂപ്പൊന്നിട്ടെൻ ഉള്ളിന്നുള്ളിൽ;
പുന്നാരം കൊഞ്ചാൻ പോന്നില്ലാ