കരളിലെ കിളി പാടി കളകളം മൊഴി തൂകി.....
കരളിലെ കിളി പാടി കളകളം മൊഴി തൂകി
കാതോര്‍ത്തു നില്ക്കും ഒരു രാഗ ചൈത്രം
മലരേകി പൊന്‍ നിറമേകി
(കരളിലെ കിളി പാടി)
മഞ്ഞിന് പുതപ്പു നെയ്യും മാനം
ഈറന്‍ പുതച്ചു നില്ക്കും ഭൂമി
ഈ ധന്യമാം വേളയില്‍ (മഞ്ഞിന്)
ദീപങ്ങള്‍ ചൂടുന്നു നാളങ്ങള്‍ ആത്മാവില്‍
ദാമ്പത്യ സംഗീതത്തിന് സാരള്യത്തിന്
തീരം പൂകുമീ ജീവിതം ഭാവനാ
(കരളിലെ കിളി പാടി)
ഒന്നായ് അലിഞ്ഞു ചേരും പ്രാണന്
തമ്മില്‍ തുടിച്ചു നില്ക്കും നേരം
ഈ ദിവ്യമാം വേദിയില്‍ (ഒന്നായ്)
ലാവണ്യം വീശുന്നു കാലങ്ങള്‍ ആത്മാവില്‍
അജ്ഞാത സംഗീതത്തിന് സായൂജ്യത്തിന്
അര്‍ഥം കൊള്ളുമീ ജീവിതം സുന്ദരം
(കരളിലെ കിളി പാടി)