ഉരുകിത്തീര്ന്നിടും മെഴുകുതിരിപോല്‍
ജീവിതമാകെ ശോഭിതമാക്കി
ഈ മണ്ണിലെന്നും എരിഞ്ഞു തീര്‍ന്നിടാന്‍
ശാപങ്ങള്‍ നേടിയ ജന്മമേ...
സ്വപ്നങ്ങളില്ലാത്ത സ്ത്രൈണമേ....
(ഉരുകിത്തീര്ന്നിടും...)
അറിയാതെ പിറന്നു ഭൂമിയില്‍
അറിഞ്ഞപ്പോള്‍ കദനം ജീവനില്‍...
വിധിയോടു പൊരുതി രാപ്പകല്‍
വിജയങ്ങള്‍ വഴിമാറി പാതിയില്‍...
ഓടിത്തളര്‍ന്നു നീ വീഴുമ്പോള്‍
നിയതി ചിരിക്കുന്നു മൂകമായി...
(ഉരുകിത്തീര്ന്നിടും...)
സുഖമെന്ന വാക്കു് പൊയ്പ്പദം
ദുഃഖങ്ങള്‍ മാത്രം സന്തതം
ബന്ധങ്ങള്‍ ഇവിടെ ബന്ധനം
ബന്ധിതയായ് നീ ശാശ്വതം
സാന്ത്വനം തേടി നീ കേഴുമ്പോള്‍
ആശ്വാസമേകില്ല ഈ ജഗം....
(ഉരുകിത്തീര്ന്നിടും...)