രാക്കിളീ നീയൊന്നു പാടൂ
രാഗേന്ദു ചിരിതൂകും ഈ രാത്രിയില്‍
രാഗമാലിനീ തീർത്ഥത്തില്‍ നീരാടും
രാജഹംസമേ നീയും പാടൂ...
ആൺകിളീ നീയൊന്നു പാടൂ
താരാട്ടിന് ഈണങ്ങള്‍ മധുരമായ്...
ദേവദാരുവിന് ചില്ലയില്‍ പാര്‍ത്തിടും
അണ്ണാറക്കണ്ണാ നീ ഏറ്റു പാടൂ...
ആരിരാരോ...ഓ..ഓ..ആരിരം രാരിരോ...
ആയിരം അഭിലാഷസൂനങ്ങള്
വിടരാതിരുന്നിടുമ്പോള്.....
ആ മുഖം ഇല്ലാത്ത കഥയൊന്നു്
ആത്മാവിലെഴുതിടുമ്പോള്....
ആരവമില്ലാതെ ഞാനെന്റെ ദുഃഖത്തിന്
വാത്മീകം തേടിടുമ്പോള്‍
ആരോഹണങ്ങളില്‍ അവരോഹണങ്ങളില്‍
കിളിയേ നീ ഒന്നു പാടൂ ......
കണ്മണിക്കുഞ്ഞിന്നായ് ഒന്നു പാടൂ.......
രാക്കിളീ നീയൊന്നു പാടൂ
രാഗേന്ദു ചിരിതൂകും ഈ രാത്രിയില്‍
രാഗമാലിനീ തീർത്ഥത്തില്‍ നീരാടും
രാജഹംസമേ നീയും പാടൂ...
രാരിരാരോ...ഓ..ഓ..ആരിരം രാരിരോ...
കാമിതം വർണ്ണങ്ങളില്ലാതെ
തമസ്സിലലിഞ്ഞിടുമ്പോള്...
കടമകള്‍ നാഗങ്ങളായെന്റെ
ചിന്തയില്‍ ഇഴഞ്ഞിടുമ്പോള്...
കാണികള്‍ കാണാതെ ഈ വേദിയില്‍ ഞാന്‍
മൂകമായ് തേങ്ങിടുമ്പോള്‍...
താളം പിഴയ്ക്കാതെ ഈണം മാറാതെ
കിളിയേ നീ ഒന്നുപാടൂ.....
ഓമനക്കുഞ്ഞിന്നായ് ഒന്നു പാടൂ.....
(രാക്കിളീ നീയൊന്നു....)