കുമ്മാട്ടിക്കളി കാണാൻ
കുറുമാട്ടിപ്പെണ്ണേ വാ
ചേമന്തി കുണുക്കു തൂക്കും
മൂവന്തി മുരുക്കു പൂക്കും
ചിറപ്പുനാളിൽ തുടിച്ചുതുള്ളി
തടിച്ചുകൂടാൻ വാ
കൊന്നപ്പൂക്കണി കാണാൻ നീ വാ
പൊന്നും ചിങ്ങപൂച്ചിരി കാണാൻ നീ വാ
സ്വപ്ന കൊളുന്തുനുള്ളും കിളുന്തുപെണ്ണേ
പളുങ്കു കാണാൻ വാ വാ വാ വാ
ഹൃദയ പളുങ്കു കാണാൻ വാ വാ വാ വാ
ചേമന്തി കുണുക്കു തൂക്കും
മൂവന്തി മുരുക്കു പൂക്കും
ചിറപ്പുനാളിൽ തുടിച്ചുതുള്ളി
തടിച്ചു കൂടാൻ വാ
ഗ്രാമത്തിൻ കഥയറിയാൻ നീ വാ
നാടൻപ്രേമത്തിൻ സുഖമറിയാൻ നീ വാ
ഈ പോക്കുവെയിലിൻ തേക്കുപാട്ടിൽ
വാക്കു നുണയാൻ വാ വാ വാ
വെറ്റില പാക്കു തിന്നാൻ വാ