വര്‍ഷമേഘമേ കാലവര്‍ഷമേഘമേ
ഹര്ഷഗംഗാതീര്ഥവുമായ് ആടിവാ
ആടിവാ.. നീ ആടിവാ..
അമൃതകലശമേന്തി അനുഗ്രഹവും തേടി
അംബുജാക്ഷിമാര്‍ നിന്നെ കാത്തിടുന്നു
ചഞ്ചലാക്ഷിമാര്‍ നിന്നെ കാത്തിടുന്നു
കാളിന്ദികളിയാക്കും ഗോപസ്ത്രീകളെപ്പോല്
കാര്‍വര്‍ണ്ണാ നിന്നെനോക്കി ഞങ്ങളലഞ്ഞു
തീവെയില്‍ കാറ്റാടി പൂവനങ്ങള്‍ വാടി
പൂന്തണലും പുകയടുപ്പായ് മാറി
കുളിരുപെയ്തുവാ മലരുപെയ്തുവാ
തളിരുപാകി ചിരിപകരാന്‍ വാ വാ വാ
മല്ലാക്ഷിമണിമാര് നിന് സല്‍ഗുണങ്ങള്‍ പാടി
മാനത്തെമട്ടുപ്പാവില് മിഴികള്‍ വിതച്ചു
ഭൂമികന്യനില്പ്പൂ വരണമാല്യം തേടി
നീവരുമോ യവനികകള്‍ നീക്കി
കുളിരുപെയ്തുവാ മലരുപെയ്തുവാ
വയലില്‍ തങ്കമണിവിതറാന് വാ വാ വാ