ഓഹോ...... ആഹാഹാ...
നീലക്കരിമ്പിന്‍ തോട്ടം മേലെ നീലമേഘക്കൂട്ടം
ആറ്റിലോളം ഞാറ്റുപാട്ടുകള്‍ ഏറ്റുപാടും കാലം
നീലക്കരിമ്പിന്‍ തോട്ടം മേലെ നീലമേഘക്കൂട്ടം
ആറ്റുവഞ്ചിപ്പൂവുകണ്ട് ഞാന്‍ കൊതിക്കും കാലം
ഒരു ഞായറാഴ്ച വൈകിട്ട് പകല്‍
വിളക്കണയും നേരത്ത്
വയല്‍ വരമ്പില്‍ ഞാന്‍ മയങ്ങി കനവില്‍ കള്ളച്ചിരിമുഴങ്ങി
നെഞ്ചിലൊരുഭാരം പിന്നെ ചുണ്ടിലല്പം മധുരം
കരിമ്പുചാഞ്ഞതല്ലേ ചുണ്ടില്‍ പഞ്ചാരത്തരി വീണതല്ലേ
ഞാനരികില്‍ വന്നുപോയി പച്ചക്കരിമ്പിലൊന്നു തൊട്ടുപോയി
ഒരു തിങ്കളാഴ്ച കാലത്ത് കാവില്‍
തൊഴുതുനില്ക്കും നേരത്ത്
പുറകിലൊരു ചുമയിളകി
കഴുത്തില്‍ വണ്ടിന് നഖമിറുകി
മനസ്സില്‍ ഭക്തിഭാവം ഒന്നു തിരിഞ്ഞുനോക്കാന്‍ നാണം
മുരിക്കിന് പൂവുവീണതല്ലേ മുഖം സിന്ദൂരത്തില്‍ കുളിച്ചതല്ലേ?
ഞാനരികില്‍ വന്നുനിന്നുപോയി പൂവിന് മധുരം ചുണ്ടുനനച്ചുപോയി