ഒന്നാനാം കുന്നിന്മേല് കൂടുകൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവില് ഊഞ്ഞലാടാന്‍ വാ
കാവേരി തീരത്തോ കാട്ടരുവിയോരത്തോ
ആരാരോസ്വപ്നം കൊണ്ടൊരു കളീവീടുണ്ടാക്കീ?
ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ
ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ
വെണ്ണക്കല്ലു കൊണ്ടുവന്നു വിണ്ണിലെപൂത്തുമ്പീ
ചന്ദനത്തിന് വാതില്‍ വച്ചൂ ചന്ദ്രകലാ ശില്പ്പീ
പൊന്നുകൊണ്ടു താഴുതീര്ക്കാന് വന്നു മിന്നാമിന്നി
വെണ്ണിലാവാലെന്‍ ചുവരില്‍ വെണ്‍കളിയും പൂശി
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2)
(ഒന്നാനാം..)
കന്നികായ്ക്കും എന്റെ മാവില്‍ അണ്ണാര്‍ക്കണ്ണാ വായോ
കണ്ണിമാങ്ങയൊന്നെനിക്കു താഴെവീഴ്ത്തി തായോ
എന്റെകളിവീട്ടുമുറ്റത്തുണ്ണികള്തന് മേളം
എന്നുമോണപ്പന്തടിച്ചു പാടിയാടും മേളം
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2)
(ഒന്നാനാം..)
എന്റെമുറ്റത്തെന്നുമെന്നും പൂവുകള്‍തന്‍ നൃത്തം
എന്റെയോമല്‍ പാവകള്തന് വൃന്ദഗാനമേളം
വെണ്ചിറകുവീശിവീശീ ദേവദൂതരെത്തും
മുന്തിരിത്തേന്‍പാത്രവുമായ് ഞങ്ങളൊത്തു പാടും
വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ(2)
(ഒന്നാനാം..)