ഉറങ്ങുന്ന പഴമാളോരേ
ഉന്മാദച്ചായച്ചെപ്പുകള്‍ തട്ടിമറിക്കല്ലേ!
എന്നില്‍ ഉറകൂടും
നിറങ്ങള്‍കൊണ്ടു കളിക്കരുതേ!
എന്നെ ഞാന്‍ തേടിനടന്നു!
എവിടെയും തേടിനടന്നു!
(ഉറങ്ങുന്ന)
ചതുരംഗപ്പോരിനിരിക്കും
ആനകുതിരകാലാള്‍പ്പട നടുവില്‍
കരുക്കളെ വെട്ടിത്തള്ളി
കളംമാറി പൊരുതുമെന്റെ
കറുപ്പിനെ വെളുപ്പാക്കരുതേ!
വെളുപ്പ് കറുപ്പായിരുന്നോട്ടെ!
(ഉറങ്ങുന്ന)
മറ്റേതോ വേഷമെടുത്ത്
അറിയാത്ത മൊഴികളും ചൊല്ലി
ചൊല്ലുറയ്ക്കാപ്പൈതല്‍പോലെ
എല്ലാം മറന്നാടി!
പിറവിയിലെ പൊരുളുറകൂടും
മറവിയെന്നെ മറന്നില്ല!
അറിവുകളുടെ പാതയൊരുക്കിയ
ശീലമെന്നെ മറന്നില്ല!
(ഉറങ്ങുന്ന)