മുഹൂര്‍ത്തം... മുഹൂര്‍ത്തം...
പുരുഷനുമായ് പ്രകൃതി ലയിക്കും
വരമുഹൂര്‍ത്തം...
ഈ മംഗളമാശംസിക്കും ദിവ്യവിചാരം
മരണഭയത്തടവില്ലാപ്പുഴയൊഴുകിവരുന്നു
പഴമതന്‍ ആഴമറിയാതെ... അടിയൊഴുക്കില്‍...
എവിടേനിന്നോ എങ്ങോ പോകാന്‍ വന്നിവിടെ
തെറ്റുകളുടെ പിരിമുറുകുമ്പോള്‍
ഉറ്റവരുടെ മുഖവും കണ്ടേ
കൂര്‍ത്ത ശരിതന്‍ മണിയുണരുമ്പോള്
ശരിതെറ്റുകള്‍ കണ്ട പിടിപ്പുള്ളോര്
അവര്‍ അറിയപ്പെട്ടോട്ടെ!
(മുഹൂര്‍ത്തം)
കെട്ടഴിഞ്ഞവര് മാനത്തൂടെ ചിറകാട്ടി
തെറ്റുകളുടെ പരിഹാരത്തിന്
ചിന്തുകളും പാടി നടന്നേ
താഴെച്ചിതയില് തടി കരിയുമ്പോള്‍
തളരും ചിറകറ്റ മനഃസാക്ഷി
മുറവിളിക്കട്ടെ!
(മുഹൂര്‍ത്തം)