മഞ്ഞക്കണിക്കൊന്നപ്പൂവുകള്‍ ചൂടും
മേടപ്പുലരിപ്പെണ്ണേ ഏയ് പെണ്ണേ
മഞ്ഞക്കണിക്കൊന്നപ്പൂവുകള്‍ ചൂടും
മേടപ്പുലരിപ്പെണ്ണേ - ഇന്ന്
നിന്നെയണിയിച്ചൊരുക്കാന്
വന്നുവല്ലോ വസന്തം വസന്തം
(മഞ്ഞ...)
ഇതുവരെ പൂക്കാത്തോരഭിലാഷങ്ങള്
ഇടനെഞ്ചിലറിയാത്ത കുളിര് പാകിയോ?
മിഴിയിണയടഞ്ഞാലും തൊഴുകയ്യങ്ങുയര്ന്നാലും
മനതാരില്‍ തെളിഞ്ഞീടും പ്രഭതൂകും പ്രിയന്റെ രൂപം
(മഞ്ഞ...)
പ്രാണപ്രിയനെ കാണുന്നനേരം
നാണം കൊണ്ടു തുടുത്തുവോ?
അരികത്തങ്ങണയുമ്പോള്‍
അവന് പുല്‍കാനൊരുങ്ങുമ്പോള്‍
പുളകങ്ങള്‍ പൊതിയുന്ന
നിമിഷത്തില്‍ മയങ്ങുന്നു നീ
(മഞ്ഞ...)
ലലലലലാ......... ആഹാ...