അയ്യോ...
മാമ്പൂ ചൂടിയ മകരം കഴിഞ്ഞു
മണിക്കണ്ണിമാങ്ങയണിഞ്ഞു - കുംഭം
മണിക്കണ്ണിമാങ്ങയണിഞ്ഞു
നാണം കൊണ്ട് കവിളിണ ചുവന്നു
നാണം വന്നു നുണക്കുഴി വിരിഞ്ഞു
(മാമ്പൂ...)
ഇളംപൂവുകൊണ്ടൊന്നു തൊടുവാന്‍പോലും
ഇനി മുതല്‍ , ഇനി മുതല്‍ ഞാനില്ല
ഇളംകാറ്റു നിന് മെയ് തൊടുവാന്‍പോലും
ഇനി മുതല്‍ , ഇനി മുതല്‍ പാടില്ല
ഇനി മുതല്‍ പാടില്ല.....
ശ്രീമതി ഏഴാംതിങ്കളണഞ്ഞു
സീമന്തക്കല്യാണനാളു വന്നു
അടക്കാന്‍ വയ്യാത്ത ആശകളോരോന്നും
മടിക്കേണ്ടെന്നോടു പറഞ്ഞോളൂ
അമ്പലപ്പുഴ പാല്‍പ്പായസം,തിരുപ്പതി ലഡ്ഡു
കോഴിക്കോട് ഹല്‍വ - എന്താ വേണ്ടെ?
മടിക്കേണ്ടെന്നോടു പറഞ്ഞോളൂ
(മാമ്പൂ...)
സന്ധ്യക്ക് താമരമലരുകള്‍പോലെ
സുന്ദരി നീയും ഉറങ്ങി....
എന്‍ പൌരുഷമോ വാടാമലരായ്
നിന് സ്നേഹത്തിന്ന് പൂജയൊരുക്കും
സന്ധ്യക്ക് താമരമലരുകള്‍പോലെ
സുന്ദരി നീയും ഉറങ്ങി....