ആതിരാപ്പൂങ്കുരുന്നിനു താലിചാര്‍ത്താനായ്
തേന്‍ നിലാവിന് തേരിലേറി തമ്പുരാന് വന്നു
കനകരൂപന് കാമദേവന് വന്നു ചേര്‍ന്നപ്പോള്‍
കടമിഴിയില്‍ കണ്ടുമറ്റൊരു ചന്ദനത്തേര് -പെണ്ണേ
വദനമുലയും മിഴികള്‍ കുനിയും മദനനണയുമ്പോള്‍
കളിചൊല്ലി തോഴിനീ നടനമാടുമ്പോള്‍
കാമരൂപന്‍ താലിചാര്‍ത്താന്‍ അര്കിലണയുന്നൂ
പൂങ്കുരുന്നിനു മേനിയാകെ പുളകമണിയുന്നൂ
തോഴിമാരേ നമ്മളൊന്നായ് പാടിയാടേണം -പെണ്ണേ
കദനമകലുന്നൂ ഹൃദയമലിയുന്നൂ
മധുതൂകും പൂഞ്ചൊടിയില്‍ അധരമമരുമ്പോള്
കരളിനുള്ളിലെ കിളികള്‍ പാടും
സരസസാരസ മധുമൊഴിയോ
കവിതയാകുന്നൂ... കവിതയാകുന്നൂ -പെണ്ണേ