ചിറകറ്റുവീണുപിടയും കിളിയുടെ
വേദനകണ്ടു ചിരിക്കുന്നു കാട്ടാളന്മാര്
ചിരിക്കുന്നു കാട്ടാളന്മാര്
അബലകളവനിയില് ബലിയാടുകള്‍
പുരുഷന്റെ കയ്യിലെ കളിപ്പാവകള്‍
രക്തത്തില്‍ പിടയുന്നു ജീവിതങ്ങള്‍
നിത്യദുഃഖത്തില്‍ തകരുന്നു മാലാഖമാര്‍
കതിരിട്ട മോഹത്തിന് കനിവീണുചിതറി
കതിരാമ്പല് പോലും വെയിലേറ്റുവാടി
സ്ത്രീയേ നീയൊരു ദുഃഖത്തിന് നിഴലല്ലയോ
ശോകഗാനങ്ങള്‍ അലതല്ലും കടലല്ലയോ
വിധിനിന്നെ വിലപേശി വില്‍ക്കുന്നു മണ്ണില്‍
ചതിയാല്‍ തകരുന്നു ചാരിത്ര്യവതികള്‍
അബലകളീമണ്ണില് .......
അഭിശപ്തമൊരു ശിലപോലെനിന്നൂ
അവളൊരു പ്രതികാരജ്വാലയായ് തീര്‍ന്നു
അവളൊരു പ്രതികാരജ്വാലയായ് തീര്‍ന്നു