ഓ... ഓഹോഹോ....
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ
മകരന്ദം തുളുമ്പുന്ന പൂവനമേ
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ
ശരല്‍ക്കാല നിലാവിലെ കുളിരലപോലെ
എന്റെ കല്പ്പനയില് വിരുന്നുവരും ദേവതപോലെ
ആടിവാ... അരികില്‍ വാ.......
ആടിവാ അരികില്‍ വാ ആനന്ദമാധുരി നുകരാന്‍ വാ
വെണ്ണിലാപ്പട്ടുടുത്തു സിന്ദൂരപ്പൊട്ടുതൊട്ടു
അരയന്നത്തോണിയില്‍ വന്നൂ ഞാന്‍
കരയെപ്പുണരുന്ന തിരകളെപ്പോലെ
എന്റെ നാഥന്റെ കൈകളില്‍ അമര്ന്നൂ ഞാന്‍
വാസരശയ്യയിലെ രതിയാണു നീ
വാര്‍തിങ്കള്‍ കലയ്ക്കൊത്തൊരഴകാണുനീ
ആടിവാ... അരികില്‍ വാ....
ആടിവാ അരികില്‍ വാ ആനന്ദമാധുരി നുര്കരാന് വാ
അല്ലിമലര്ക്കാവിനുള്ളില് യൌവന വിരുന്നൊരുക്കി
മന്മഥന് വരുന്നതും കാത്തിരുന്നു
മയക്കം നടിച്ചിവള് മടിയില്‍ ശയിക്കുമ്പോള്‍
മലരമ്പെയ്തെന്നെ തളര്‍ത്തരുതേ
മലരമ്പെയ്തെന്നെ തളര്‍ത്തരുതേ