ചക്കിക്കൊത്തൊരു ചങ്കരന്
ചക്കക്കൊത്തൊരു പിച്ചാത്തി
വാലുമടക്കിക്കെട്ടിയപെണ്ണിന്
കാലുതിരുമ്മും കിങ്കരന്
ചക്കിക്കൊത്തൊരു ചങ്കരന്
കരിമ്പെന്നുകരുതി കടിക്കാനെടുത്തത്
കാച്ചിപ്പഴുപ്പിച്ച കാരിരുമ്പ്
ചക്കരക്കുടത്തില്‍ കയ്യിട്ട്നക്കിയപ്പോള്
നാക്കേല് കടിച്ചത് കട്ടുറുമ്പ്
(ചക്കിക്കൊത്തൊരു ചങ്കരന് ...)
കഴുത്തിനു ചുറ്റിലും കരിനാക്കുമുളച്ചൊരു
കൊഴുക്കട്ട മുഖമുള്ള കൊച്ചമ്മ
വാക്കിനുതറുതല പറഞ്ഞിട്ടു പെണ്ണിന്റെ
നാക്കാല്‍ തൊഴിവാങ്ങും ഭര്‍ത്താവ്
(ചക്കിക്കൊത്തൊരു ചങ്കരന് ...)
കുളത്തില്‍ മുങ്ങിയാല്‍ കിണറ്റില്‍ നിവരുന്ന
കുറുക്കനെപ്പോലൊരു മകനുണ്ട്
വെയിലത്തു കാട്ടിയാല്‍ വെണ്ണപോലുരുകുന്ന
പാലുണ്ണിപോലൊരു മകളുണ്ട്
(ചക്കിക്കൊത്തൊരു ചങ്കരന് ...)