ആറാട്ടുകടവില്‍ ആളിമാരില്ല്ലാതെ
നീരാട്ടിനിറങ്ങി നീ നീന്തുമ്പോള്‍
ഞാനൊരു താമരത്തൂമലരായ് നിന് ചാരത്തു വിരിഞ്ഞാല്‍ എന്തു ചെയ്യും?
നിന് ചാരത്തു വിരിഞ്ഞാല്‍ എന്തു ചെയ്യും?
കാണാതിരിക്കുവാന്‍ കണ്ണുപൊത്തും
കരിമീനായി നിന്നെ ഞാന്‍ പിടിച്ചു താഴ്ത്തും
മുങ്ങാംകുളിയിട്ടു മൂരിനിവര്‍ന്നൊരു
ചങ്ങാലിക്കിളിയായ് പറന്നു പോകും -ഞാന്‍
ചങ്ങാലിക്കിളിയായ് പറന്നു പോകും
മാണിക്യപ്പടവില്‍ ആരാരും കാണാതെ
മലരമ്പുമായ് നീ നില്ക്കുമ്പോള്
ഞാനൊരു പൊന്നോണപ്പൈങ്കിളിയായ് നീല
വാനത്തുപറന്നാലെന്തു ചെയ്യും - നീല- വാനത്തു പറന്നാലെന്തു ചെയ്യും?
ആ....
വാര്‍മുകിലായി ഞാന്‍ കൂടെ വരും വര്‍ണ്ണ
വാര്‍മഴവില്ലായ് വഴിമുടക്കും
പാറിപ്പറന്നുനീ ക്ഷീണിക്കുംനേരമൊരു
പൂമരമായി ഞാന്‍ വഴിയില്‍ നില്ക്കും
ആ.......