തപസ്സു ചെയ്യും താരുണ്യമേ
മദനലാവണ്യമേ
നീലലോചനം തുറക്കൂ മുന്നില്‍
നിന്റെ ദേവന് പ്രത്യക്ഷനായി
നിന്റെ ദേവന് പ്രത്യക്ഷനായി (തപസ്സു)
കുവലയത്തിന് ഇതളില്‍ ബാഷ്പം
മദജലമായിനി ഇളകും
കടമ്പുമലര്പോല് തുടുക്കും കവിളില്‍
കിളിതന്‍ നഖമുന പതിയും
ഉറങ്ങും നിന്നെ ഉണര്‍ത്തും
ഉണര്‍ന്നാല്‍ പിന്നെയും ഉറക്കും
ഉറങ്ങും നിന്നെ ഉണര്‍ത്തും
ഉണര്‍ന്നാല്‍ പിന്നെയും ഉറക്കും (തപസ്സു)
വിടര്‍ന്ന പവിഴതളിരില് സ്വപ്നം
മധുരസ്മിതമായുലയും
കൊഴിയും മുന്‍പേ കാറ്റായ് ഞാനാ
ചിരിതന്നിതളുകളിറുക്കും
പിണങ്ങും നിന്നെ തളര്‍ത്തും
തളര്‍ന്നാല്‍ പിന്നെയും പിണക്കും
പിണങ്ങും നിന്നെ തളര്‍ത്തും
തളര്‍ന്നാല്‍ പിന്നെയും പിണക്കും (തപസ്സു)