ചിലങ്ക കെട്ടിയാല്‍ പ്രതിമതന്‍ കാലില്‍
ചിലമ്പുമോ താളം?
തളര്‍ന്നുറങ്ങും ഹൃദയവീണയില്‍ തുളുമ്പുമോ രാഗം..രാഗം
തുളുമ്പുമോ രാഗം?
കറുത്തവാവിനെ പൌര്ണമിയാക്കാന് കൊതിക്കുകില്ലാ ഞാന്‍
ഇരുളലയെന്നെ വിലപേശിവാങ്ങി
മലര്ഞാന് പാഴ്നിഴലായി
വസന്തത്തിന് ഗദ്ഗദമായി(2)
(ചിലങ്ക കെട്ടിയാല്‍ ...)
തിരിച്ചുപോകുവാന്‍ വഴികളില്ലാതെ തരിച്ചു നില്ക്കുകയായി
കടമതന്നുടെ പാതിരാക്കാറ്റില്‍
പിടഞ്ഞുവീഴുകയായി
മനസ്സൊരു തടവറയായീ.......