എല്ലാർക്കും കിട്ടിയ സമ്മാനം (2)
അതു വോട്ടല്ലേ തോന്ന്യാസച്ചീട്ടല്ല
വോട്ടല്ലേ തോന്ന്യാസച്ചീട്ടല്ല
അതു വോട്ടല്ലേ തോന്ന്യാസച്ചീട്ടല്ല
കാട്ടല്ലേ കയ്യാങ്കളി കാട്ടാല്ലേ
നാട്ടാരേ കടിപിടി കൂട്ടല്ലേ
സ്വാതന്ത്ര്യം വന്നതറിഞ്ഞില്ലേ നമ്മളിന്നൊന്നല്ലേ (2)
എവിടെ സ്വാതന്ത്ര്യം (2)
അതു ചെപ്പിനുള്ളിലോ
തന്റെ ഉക്കടയിലോ
പഞ്ചായത്തുണ്ടായാൽ പിന്നെ തന്റേടത്തൻ കാര്യക്കാരെ
താങ്ങാനും കൂഞ്ഞാനും വയ്യേ വയ്യേ വയ്യേ
(എല്ലാർക്കും കിട്ടിയ സമ്മാനം ..)
താനന്ന നാനനന തനനാനാ (2)
താനന്ന നാനനന തനനനന
തെയ്യാരേ തെയ്യതെയ്യത്തോം തക തക തക തോം
തെയ്യാരേ തെയ്യതെയ്യത്തോം തെയ്യാരെ തെയ് തോം (2)
കണ്ണല്ലാത്തെല്ലാം പൊന്നാക്കാം ഞങ്ങളു ജയിച്ചു വന്നാൽ (2)
ജയമോ കണ്ടോളാം (2)
അതു വോട്ടു പെട്ടീലോ അതോ നാട്ടു തോപ്പിലോ
ഗ്രാമത്തിൽ റോഡുണ്ടാക്കാനും പാലങ്ങൾ കെട്ടാനും എല്ലാം
ആണുങ്ങൾ ഈ ഞങ്ങൾ തന്നെ വേണം വേണം
(എല്ലാർക്കും കിട്ടിയ സമ്മാനം ..)