പിറന്നാളില്ലാത്ത മാലാഖമാരേ
പറന്നൊന്നുവന്നാലും നിങ്ങള്‍ കൂടെ
ഒരു മാലാഖക്കുഞ്ഞിന്റെ പിറന്നാള്‍
ഇന്നെന്‍ കരളായ മകളുടെ പിറന്നാള്‍
കപ്പയുണ്ട് കരിമീനുണ്ട് കായല്ക്കൊഞ്ചുവറുത്തതുമുണ്ട്
അവലോസുണ്ടയുമപ്പവുമുണ്ട് അടയും മുട്ടയും താറാവുമുണ്ട്
നിങ്ങള്‍ വരുമ്പോള്‍ എതിരേല്ക്കാന്
മകളുടെ ചിരിയുടെ പാല്ക്കനിയുണ്ട്
കിണ്ണം കിണ്ണം കിണുകിണ്ണം
അപ്പനുമമ്മയ്ക്കും കിണ്ണപ്പം
‘ഓഹോ അപ്പനും അമ്മയ്ക്കും കിണ്ണപ്പം’
ഇമ്മിണി വലിയൊരു വലിയപ്പം
അമ്മാവന്നൊരു വെള്ളേപ്പം
വെള്ളേപ്പം തിന്നിടും മുന്നേ തന്നീടാം ഞാനുമ്മയൊന്ന്
പൊന്മോളെ നമ്മടെ ഖല്‍ബിലെ പുഞ്ചിരിക്കും പൈങ്കിളിയാളേ
മാനത്തു വിരിയുന്ന പൂവുകള്‍ കൊണ്ടു വരുമല്ലോ
മണിക്കെട്ടില് നിന്നെയൊരുക്കാന്‍ ഹൂറികള്‍ താഴെ