എനിക്കായ് നീ ജനിച്ചു
നിനക്കായ് ഞാന്‍ ജനിച്ചു
എനിക്കായ് നീയും നിനക്കായ് ഞാനും
നമുക്കായ് ലോകം ജനിച്ചു
കരയ്ക്കായ് കടല്‍ ജനിച്ചു
കടലിനായ് കര ജനിച്ചു
കരയ്ക്കും കടലിനും മേലെ മേലെ
നമുക്കായ് വാനം ജനിച്ചു
ചെടിക്കായ് കായ് ജനിച്ചു
കായ്ക്കായ് ചെടി ജനിച്ചു
കായും ചെടിയും പൂവും തളിരും
നമുക്കായ് എല്ലാം ജനിച്ചു