മൌനങ്ങള്‍ പോലും നാദങ്ങളായ്
മനസ്സിലെ മോഹങ്ങള്‍ ഗാനങ്ങളായ്
മൃദുലോലം തളിരോളം വാര്മലരില് തൊട്ട
പൊന്നും തേനും ആദ്യാമൃതായ്
ആലോലം താലോലം താരാട്ടിന്നീണം
ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ്
ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ്
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്
ഏതോ വസന്തം പൂത്തുകൊഴിഞ്ഞൊരു
പൂന്തളിരിനിയും ഉണര്‍ന്നപോലെ
കാതരമാമൊരുള് മിഴിയാലമ്മ
കാത്തൊരു കണ്ണനാം ഉണ്ണിയല്ലേ
ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങൂ
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്
(മൌനങ്ങള്‍ പോലും നാദങ്ങളായ്)
ഏതോ ഹൃദ്സ്വന സ്പര്‍ശമുണര്‍ത്തിയ
ഓമല് സ്മൃതിതന്‍ കനവു പോലെ
ശ്യാമാംബരത്തിന് പൂവനിയില്‍ നിന്നും
ഊഴിയില്‍ വീണ പൊന്‍ താരമല്ലേ
ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങു
ചാഞ്ചക്കം ഈ മാറില്‍ ചേര്ന്നുറങ്ങു
(മൌനങ്ങള്‍ പോലും നാദങ്ങളായ്)