ലലലാ.....ലലലാ...ലലലാ....ലാലാ.....
അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി
ദേവാ......കരളിൽ പൂവുമായ് നിൻ പുറകെ വന്നു ഞാൻ
പ്രിയനല്ലേ കനിയില്ലേ ഈറനിൽ മുങ്ങും നേരം
കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ
അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി
ഒഴിഞ്ഞുപോകാൻ നോക്കേണ്ടെൻ വിരുന്നുകാരാ നീ
കഴിഞ്ഞു കൂടാൻ ഈ രാവിൽ വിരുന്നു പോരൂ നീ
(ഒഴിഞ്ഞുപോകാന്‍......)
ആശകൾ നൂറിതൾ നീർത്തും വേളയിൽ
ജീവനിൽ പൊന്നിഴ നെയ്ത സ്വപ്നവുമായ്
(ആശകള്‍......)
വരുന്നു നിൻ പള്ളിയിൽ എല്ലാം എല്ലാമെല്ലാമെന്നും നൽകാൻ
കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ
അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി
തനിച്ചു പോകാൻ നോക്കേണ്ടെൻ മനസ്സുമായി നീ
കിടക്കുപായ വിരിയ്ക്കാലോ നിനക്കു വേണ്ടി ഞാൻ
അന്തിയിൽ കൂട്ടിനു പോരും നാളെ ഞാൻ
നെഞ്ചിലെ പൈങ്കിളി പാടും ഗാനവുമായ്
(അന്തിയില്‍....)
വിളമ്പി ഞാൻ നിൽക്കും എന്നും എന്നും നിന്റെ മുന്നിൽ
കുളിരുകൾ മാറ്റാൻ വാ നീയെൻ കുളിരിലുറങ്ങാൻ വാ
(അയ്യയ്യോ എന്നരികിലിതാ.....)