ഓ....
കാടീനേഴഴകു് മരതകക്കാടിനേഴഴകു്
മേടിനേഴഴകു് മഴയുടെ വീടിനേഴഴകു്
മഞ്ഞില മൂടി കരിയിലമൂടി
തണുത്തു തണുത്തു കുളിരില്‍ കൂനിയ
കുന്നിനുനൂറഴകു് മരതകക്കുന്നിനു നൂറഴക്
നാമൊന്നുചിരിച്ചാല് കൂടെച്ചിരിക്കും തോഴനേപ്പോലെ
നാമൊന്നു കരഞ്ഞാല്‍ തേങ്ങിപ്പോകും തോഴിയെപ്പോലെ
ഇവിടെ പണ്ടൊരു വേടന് ഇണയോടമ്പുതൊടുത്തപ്പോള്
അരുതെന്നോതിയ കിളിമൊഴിയില്‍ നിന്നാദികാവ്യം പിറന്നു
മുകിലാം പെണ്‍കൊടി ഈറന്‍ വാര്‍മുടി കോതിയൊരുങ്ങും
മിന്നല്‍ത്തരിവള ചാര്‍ത്തിക്കൊണ്ടവള്‍ നൃത്തം വയ്ക്കും
ഇവിടെ പണ്ടൊരു കാനനമോഹിനി ചിലമ്പണിഞ്ഞപ്പോള്‍
വിണ്ണിലെ ദേവകുമാരന് മണ്ണില്‍ പുതുമഴയായലിഞ്ഞുപോയ്