വനരാജമല്ലികള്‍ വിടര്ന്നുവല്ലോ
വരവര്‍ണ്ണിനി എങ്ങോ മറഞ്ഞുവല്ലോ
ആമ്പല്പ്പൂങ്കന്യകള് ഉറങ്ങിയല്ലോ
അജ്ഞാതസഖിയവള് പിണങ്ങിയല്ലോ
വനരാജമല്ലികള്‍ വിടര്ന്നുവല്ലോ
ആ പവിഴാധര വസന്താഭകള്
ആരണ്യമുല്ലകള് കവര്‍ന്നുവല്ലോ
ആ കളമൊഴിയിലെ സ്വരം കവര്‍ന്നീ
ആലോലക്കുരുവികള് പാടിയല്ലോ
അരുവീ തേനരുവീ നിന് രാഗത്തിന്
ഉറവയാം ഓമന എവിടെ
എവിടെ എവിടെ എവിടെ...
(വനരാജമല്ലികള്‍.....)
ആ പാദമുദ്രകള്ക്കുമ്മ നല്കാന്
ആറ്റുവഞ്ചിപ്പൂക്കള്‍ കൊഴിഞ്ഞുവല്ലോ...
ആനന്ദ പൊന്നുഷഃ ചുവന്നതുപോല്
ആരോമലാള് മുന്നിലണഞ്ഞുവല്ലോ
അലയും പൂന്തെന്നലേ നീ ചൂടിയ
സുഗന്ധ പൂഞ്ചായല്‍ മുകര്ന്നുവല്ലോ
ഓഹോ ഹോ...ഓ...ഓ....
വനരാജമല്ലികള്‍ വിടര്ന്നുവല്ലോ...