സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു...
സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു
എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു....
എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു
അവിടെയുമിവിടെയും ആരാധന ദീപാരാധന
സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു
ചിത്തിരപൗർണ്ണമി ആറാട്ടു കൊണ്ടാടാന്‍ ക്ഷേത്രത്തില്‍ കൊടിയേറ്റം....
ചിത്തിരപൗർണ്ണമി ആറാട്ടു കൊണ്ടാടാന്‍ ക്ഷേത്രത്തില്‍ കൊടിയേറ്റം
കല്പന തന്നുടെ കനകസ്വരത്തിലും കാത്തുകാത്തൊരു കൊടിയേറ്റം
അവിടെയുമിവിടെയും കൊടിയേറ്റം ഉത്സവക്കൊടിയേറ്റം
സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു...
സാവേരി രാഗത്തില്‍ രൂപകതാളത്തില്‍ തിരനെയ്യും നാദസ്വരം
ഓര്‍മ്മകള്‍ തന്നുടെ ഗാനസദസ്സിലും ഒഴുകുന്നു തകിലുമേളം
അവിടെയുമിവിടെയും രാഗസുധ അനവദ്യ രാഗസുധ
സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു
എന്റെ മനസ്സിലെ ശ്രീകോവില്‍ മണികള്‍ നിന്റെ നാദം കേട്ടുണര്‍ന്നു
അവിടെയുമിവിടെയും ആരാധന ദീപാരാധന
സന്ധ്യാപുഷ്പങ്ങള്‍ ദീപാരാധന മന്ത്രം കേട്ടുണര്‍ന്നു