Aalimaali aatrinkarayil

ആലിമാലി ആറ്റിന്‍കരയില്‍
Year
Language

ആലീമാലീ ആറ്റുംകരയില്‍
അമ്പലപ്രാവിന്‍ മുളംകൂട്ടില്‍
സ്വപ്നസരസ്സിന്‍കടവില്‍ നിന്നൊരു
സ്വര്‍ഗ്ഗവാതില്‍ക്കിളി വന്നു
(ആലീമാലീ)

ചെമ്പകപ്പൂമരം പൂക്കും കാലം
ചന്ദനം പൂക്കുന്നകാലം
ചന്ദനം പൂക്കുന്നകാലം
അവള്‍ അന്തപ്പുരത്തില്‍ ...
അവള്‍ അന്തപ്പുരത്തില്‍
അവനു വിരിച്ചു അന്നത്തൂവല്‍ പൂമെത്ത
തിങ്കളുറങ്ങുമ്പോള്‍ ഇളംതെന്നലുറങ്ങുമ്പോള്‍
അവന്‍ മുന്തിരിച്ചുണ്ടില്‍ മൂളിപ്പാട്ടുമായ്
മിണ്ടാതെ എങ്ങോപോയ്‌
(ആലീമാലീ)

കണ്ണുനീര്‍പൊയ്കകള്‍ നിറയും കാലം
കാര്‍മുകില്‍ പെയ്യുന്ന കാലം
പിന്നെ പൊന്മുളംകൂട്ടില്‍...
പിച്ച നടന്നൂ അമ്മപ്രാവിന്‍ പൊന്‍ കുഞ്ഞ്
തിങ്കളുദിയ്ക്കുമ്പോള്‍ ഇന്ന്
തെന്നല്‍ വിളിയ്ക്കുമ്പോള്‍
കൊഞ്ചും ഇത്തിരിച്ചുണ്ടില്‍ മുത്തം നല്‍കുവാന്‍
അച്ഛനിനിന്നില്ലല്ലോ
(ആലീമാലീ)

ālīmālī āṭruṁkarayil
ambalaprāvin muḽaṁkūṭṭil
svapnasarassinkaḍavil ninnŏru
svarggavādilkkiḽi vannu
(ālīmālī)

sĕmbagappūmaraṁ pūkkuṁ kālaṁ
sandanaṁ pūkkunnagālaṁ
sandanaṁ pūkkunnagālaṁ
avaḽ andappurattil ...
avaḽ andappurattil
avanu viriccu annattūval pūmĕtta
tiṅgaḽuṟaṅṅumboḽ iḽaṁtĕnnaluṟaṅṅumboḽ
avan mundiriccuṇḍil mūḽippāṭṭumāy
miṇḍādĕ ĕṅṅoboy‌
(ālīmālī)

kaṇṇunīrbŏygagaḽ niṟayuṁ kālaṁ
kārmugil pĕyyunna kālaṁ
pinnĕ pŏnmuḽaṁkūṭṭil...
picca naḍannū ammaprāvin pŏn kuññ
tiṅgaḽudiykkumboḽ inn
tĕnnal viḽiykkumboḽ
kŏñjuṁ ittiriccuṇḍil muttaṁ nalguvān
acchanininnillallo
(ālīmālī)