Aali alayaali

ആഴി അലയാഴി
Year
Language

ആ‍ഴീ അലയാഴീ അപാരതേ നിന്‍
വിജനമാം കരയില്‍ അലയുന്നു ഞാനാം പഥികന്‍
ആഴീ അലയാഴീ....

ഒരു കപ്പല്‍ കൂടെ തകര്‍ത്തൂ ദൂരെ
തിരമാല പൊട്ടിച്ചിരിച്ചൂ
തകര്‍ന്ന കപ്പലിന്‍ ജഡത്തിന്നരികില്‍
ചിറകടിച്ചെത്തുന്നു കഴുകന്‍
ഓ...ഓ....
(ആഴീ...അലയാഴീ...)

ഒരു തീരം കൂടി തകര്‍ത്തൂ ചുറ്റും
പ്രളയാന്ധകാരം പടര്‍ന്നൂ
വെളിച്ചമില്ലയോ മനുഷ്യപുത്രനീ
ചെകുത്താനും കടലിനും നടുവില്‍
ഓ....ഓ....
(ആഴീ....അലയാഴീ...)

āḻī alayāḻī abārade nin
vijanamāṁ karayil alayunnu ñānāṁ pathigan
āḻī alayāḻī....

ŏru kappal kūḍĕ tagarttū dūrĕ
tiramāla pŏṭṭicciriccū
tagarnna kappalin jaḍattinnarigil
siṟagaḍiccĕttunnu kaḻugan
o...o....
(āḻī...alayāḻī...)

ŏru tīraṁ kūḍi tagarttū suṭruṁ
praḽayāndhagāraṁ paḍarnnū
vĕḽiccamillayo manuṣyabutranī
sĕguttānuṁ kaḍalinuṁ naḍuvil
o....o....
(āḻī....alayāḻī...)