ചന്ദനമൊഴുകും തീരത്തെ കളമൊഴിക്കിളിമകളേ...
മാര്കഴിമാസമല്ലോ മാംഗല്യനാള്....
ചന്ദനമൊഴുകും തീരത്തെ കളമൊഴിക്കിളിമകളേ...
മാര്കഴിമാസമല്ലോ മാംഗല്യനാള്....
ഇന്ദ്രധനുസ്സിന്റെ ചായങ്ങള്‍ കനവേകിയോ
തങ്കമനസ്സിന് മയൂരങ്ങള്‍ നടമാടിയോ
ചൊല്ലു നീ...മോഹിനീ...കാതോര്‍ക്കുന്നു ഞാന്‍...
ചന്ദനമൊഴുകും തീരത്തെ കളമൊഴിക്കിളിമകളേ...
മാര്കഴിമാസമല്ലോ മാംഗല്യനാള്....
ചില്ലുജാലകം മെല്ലെ നീക്കിയെന്‍
ചാരുതേ...ആരെ നീ ഇന്നു തേടി വന്നുവോ...
അലയൊഴിയാത്ത സാഗരമിളകുന്ന പോല്‍
ആത്മരാഗങ്ങള്‍ ശ്രുതി ചേർക്കുമീ സന്ധ്യയില്‍
അകലേ...ഒഴുകും മാലിനീ...
അനുരാഗപഥം താണ്ടി വാ.....
പൂനിലാപ്പക്ഷി നീ....പുതുഗീതകങ്ങള് താ...
(ചന്ദനമൊഴുകും.....) (2)
മഞ്ഞുപെയ്യുമീ വര്ണ്ണവീഥിയില്
തിങ്കളേ...നെഞ്ചിലെ ആദ്യമോഹമായി നീ...
മലരൊഴിയാത്ത മാനസപ്പൂവാടിയില്
ആരുമറിയാതെ വരുമെന്നു കൊതിപൂണ്ടു ഞാന്‍
അണയൂ...ലോലമാം തെന്നലേ...
അവിരാമലയം പുല്കുവാന്...
ഓര്‍മ്മകള്‍ പൂക്കുമീ പുളകങ്ങളേകിടാം..
(ചന്ദനമൊഴുകും.....)