മണവാട്ടിപ്പെണ്ണിൻ മൊഞ്ചുള്ള കൈകളില്‍
മൈലാഞ്ചിയണിയുന്ന രാവായി....
മണവാട്ടിപ്പെണ്ണിൻ മൊഞ്ചുള്ള കൈകളില്‍
മൈലാഞ്ചിയണിയുന്ന രാവായി....
ചന്തിരനെപ്പോൽ ചന്തമെഴുന്നൊരു
ശിങ്കാരിപ്പെണ്ണിനു നിക്കാഹായ്...(2)
താരിളം കൈയ്യില്‍ തെളിയുന്നതഴകിന്
കളമെഴുതും വര്‍ണ്ണങ്ങള്‍....(2)
മധുമൊഴിയാളേ ഇന്നും മനസ്സില്‍
വിരുന്നു വന്നോ നിന് സുല്‍ത്താന്‍...
മണവാട്ടിപ്പെണ്ണിൻ മൊഞ്ചുള്ള കൈകളില്‍
മൈലാഞ്ചിയണിയുന്ന രാവായി.......(2)
നാണമോലും പുതുമണവാട്ടീ
നാവില്‍ നിറയണതെന്താണു്...(3)
മഹറു തരാനായ്......നാളെ വരുന്നൊരു...
മാരനു കരുതും കളിവാക്കോ....
മഹറു തരാനായ് നാളെ വരുന്നൊരു...
മാരനു കരുതും കളിവാക്കോ........(2)
മധുരം നുള്ളിത്തരുമീ ജന്മം
പകരാന്‍ ഉയിരിന് മുഹബ്ബത്തോ...
പ്രിയമായ് എന്നും ചൊല്ലി വിളിക്കാന്‍
തേന്‍ കിനിയുന്നൊരു പേരാണോ...
മണവാട്ടിപ്പെണ്ണിൻ മൊഞ്ചുള്ള കൈകളില്‍
മൈലാഞ്ചിയണിയുന്ന രാവായി.......(2)
ഈണമേറും നിന് കൊഞ്ചലുകള്‍
കുടിലൊരു മഹലായ്ത്തീര്ക്കുമ്പോള് ...(3)
പൊന്നണിയുന്നൊരു....പൈങ്കിളീ നീ..
പത്തരമാറ്റിന് പട്ടണിയൂ...
പൊന്നണിയുന്നൊരു പൈങ്കിളീ നീ..
പത്തരമാറ്റിന് പട്ടണിയൂ......(2)
അറബിക്കഥയിലെ രാജകുമാരന്
അണയും നാഴികയാകുന്നേ...
അത്തറുപൂശിയൊരുത്തമ ചെക്കനു്
ഒപ്പന ഇശലുകള്‍ മൂളുന്നേ....
(മണവാട്ടിപ്പെണ്ണിൻ....)