Aadirakkulirulla

ആതിരക്കുളിരുള്ള
Work
Year
Language

ആതിരക്കുളിരുള്ള രാവിലിന്നൊരു
പാതിരാമലര്‍ക്കിളി പറന്നുവരും
താമരക്കുമ്പിളിലെ തേന്‍ നുകരും എന്റെ
താമരക്കുമ്പിളിലെ തേന്‍ നുകരും

അക്കരെ അക്കരെ പാലരുവിക്കരേ
ചക്രവാകങ്ങൾ ഉണര്‍ന്നിടുമ്പോള്‍
നീ വരുമീവഴി ഈറന്മിഴികളാല്‍
പൂവിട്ടു പൂവിട്ടു നിന്നവള്‍ ഞാന്‍
നിന്നെ പൂവിട്ടെതിരേല്‍ക്കാന്‍ നിന്നവള്‍ ഞാന്‍

ആതിരക്കുളിരുള്ള രാവിലിന്നൊരു
പാതിരാമലര്‍ക്കിളി പറന്നുവരും..
പറന്നുവരും.. തേന്‍ നുകരും...

പൊല്‍ത്തിരുവാതിര താ‍രം കിഴക്കൊരു
പൂത്താലി പോലെ ഉദിച്ചുവല്ലോ (പൊല്‍ത്തിരുവാതിര..)
പൂമുഖവാതില്‍ക്കലെന്‍ കളിത്തത്ത പോലെ
ഓമനപ്പേരു വിളിച്ചതാരോ എന്റെ
ഓമനപ്പേരു വിളിച്ചതാരോ?

ആതിരക്കുളിരുള്ള രാവിലിന്നൊരു
പാതിരാമലര്‍ക്കിളി പറന്നുവരും..
പറന്നുവരും.. തേന്‍ നുകരും....

ādirakkuḽiruḽḽa rāvilinnŏru
pādirāmalarkkiḽi paṟannuvaruṁ
tāmarakkumbiḽilĕ ten nugaruṁ ĕnṟĕ
tāmarakkumbiḽilĕ ten nugaruṁ

akkarĕ akkarĕ pālaruvikkare
sakravāgaṅṅaḽ uṇarnniḍumboḽ
nī varumīvaḻi īṟanmiḻigaḽāl
pūviṭṭu pūviṭṭu ninnavaḽ ñān
ninnĕ pūviṭṭĕdirelkkān ninnavaḽ ñān

ādirakkuḽiruḽḽa rāvilinnŏru
pādirāmalarkkiḽi paṟannuvaruṁ..
paṟannuvaruṁ.. ten nugaruṁ...

pŏlttiruvādira tāraṁ kiḻakkŏru
pūttāli polĕ udiccuvallo (pŏlttiruvādira..)
pūmukhavādilkkalĕn kaḽittatta polĕ
omanapperu viḽiccadāro ĕnṟĕ
omanapperu viḽiccadāro?

ādirakkuḽiruḽḽa rāvilinnŏru
pādirāmalarkkiḽi paṟannuvaruṁ..
paṟannuvaruṁ.. ten nugaruṁ....