ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
കവിളില്‍ കങ്കാളമൈലാഞ്ചി മറുകേന്തി
ഒന്നുവാ കണ്മണിയേ ചന്ദനപ്പൂന്തിരളേ
കലമാന്‍ മറിയും നിന് ഒളികണ്ണില്‍ നിന്നും
മദനപ്പൂന്താരം ആരാനന്ദം
കണ്പൂവറ്റം കൊണ്ടമ്പെറിയും രണ്ടമ്പലക്കിളികള്
കൊക്കും കൊക്കുംചിക്കി അക്കം പക്കം തിക്കി
ചൊപ്പനം കണ്ടിരുന്നേ...
ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
ഒന്നുവാ കണ്മണിയേ ചന്ദനപ്പൂന്തിരളേ
തുടുക്കുമ്പം പൂമുഖം പൊന്നശോകം
തണുക്കുമ്പം നിന്മനം തേന്‍ വസന്തം
കണിക്കൊന്ന പൂമരം ദൂരെനിന്നും
വിഷുക്കണികാണുവാന് കാത്തിടുന്നു
കാട്ടുമുക്കുറ്റി വീട്ടുമുറ്റത്തില്‍ നാടകമാടാന്
വേഷംകെട്ടിക്കൊണ്ടിന്നാറ്റിന് വക്കത്തുവന്നാരെയോ കാത്തിരിപ്പൂ
ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
ഒന്നുവാ കണ്മണിയേ ചന്ദനപ്പൂന്തിരളേ
ചിരിക്കുന്ന ചുണ്ടിലും ചുംബനങ്ങള്‍
കൊതിയ്ക്കുന്ന കണ്ണിലും കന്മദങ്ങള്‍
ഒളിപ്പിച്ച മാറിലെ പാല്ക്കുടങ്ങള്
ഒലിപ്പിച്ചതെന്തിനെന് മാനസത്തെ?
പൂട്ടിവെച്ചിട്ടും മാറ്റുരയ്ക്കുന്ന നോട്ടം കണ്ടില്ലേ?
കാട്ടുപൂമുല്ലയ്ക്കും കാതുകുത്തുന്നതും കാറ്റിന്റെ കൈകളല്ലേ?
ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
കവിളില്‍ കങ്കാളമൈലാഞ്ചി മറുകേന്തി
ഒന്നുവാ കണ്മണിയേ ചന്ദനപ്പൂന്തിരളേ
കലമാന്‍ മറിയും നിന് ഒളികണ്ണില്‍ നിന്നും
മദനപ്പൂന്താരം ആരാനന്ദം
കണ്പൂവറ്റം കൊണ്ടമ്പെറിയും രണ്ടമ്പലക്കിളികള്
കൊക്കും കൊക്കുംചിക്കി അക്കം പക്കം തിക്കി
ചൊപ്പനം കണ്ടിരുന്നേ...
ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
ഒന്നുവാ കണ്മണിയേ ചന്ദനപ്പൂന്തിരളേ