നല്ലില പൊന്നില തേനില പൂത്തു
നല്ലിളം കാറ്ററിഞ്ഞു
ആറ്റോരം ഈറ്റോരം മേൽച്ചുരം കേറി
വന്നൊരു കാറ്ററിഞ്ഞു
തെയ്യാരെ തെയ്യാരെ തെയ്യാരെ
ഓ...ഓ..ഓ..
ആ ചുരം ഈ ചുരം മേൽച്ചുരം കേറി
വന്നോരു യൗവനം തുള്ളിക്കളിക്കുമീ നാടിൽ
ഓ....മഞ്ഞണിമാമല കാവലു നിന്നൂ
മുത്തണിമാനം നിലാവു ചൊരിഞ്ഞൂ
കാമുകചിത്തങ്ങൾക്കുത്സവമായ്
തേനൊഴുകും തേയില വയനാടൻ തേയില
മൂന്നിയില നുള്ളാൻ വാ വാ വാ (2)
വായോരേ വായോരീ വായോരീ വായോ വായോരീ (2)
ഈ പ്രപഞ്ചത്തിൻ സർഗ്ഗലാവണ്യം
എന്നും പൊലിയാതെ പൂത്തു നിന്നെങ്കിൽ
വിടരും പൂവുകൾക്കെൻ കനിയും
ഒഴുകും നദികൾ പാട്ടു പാടും
പച്ചമുലക്കച്ച കെട്ടിയ മാമല കാനനഭംഗികളെല്ലാം
ഇവിടെ സ്വർഗ്ഗമാക്കും
ഓ..ഓ..ഓ.. ഉം ..ഉം ഉം..ഉം..
ഈ മധുരമാം പ്രേമഹർഷങ്ങൾ
എന്നും സൗരഭ്യം വീശി നിന്നെങ്കിൽ
കുളിരും കരളുകൾ പൂവണിയും
കരളിൽ രാഗ തേനൊഴുകും
ആളിപ്പടരുന്ന യൗവനലതയിൽ
വിശ്വമാകെ സ്വർഗ്ഗമാകും
ആഹഹാ...ലല്ലലാ
(നല്ലില...)