പാതിരാക്കൊമ്പിലെ
തേന്കുയില്ക്കുഞ്ഞിന്...
പൂങ്കാറ്റിന്‍ മുളങ്കുഴല്‍ വീണുകിട്ടി...
അതിലായിരം രാഗങ്ങള്‍ പതിച്ചുകിട്ടി...
(പാതിരാ...)
ഇളവെയിലിന് നാട്ടിലും വെള്ളിനിലാപ്പാടിലും
പാട്ടിന്റെ പുതുമാരി പെയ്തലിഞ്ഞു...
സ്നേഹസുഗന്ധമായ് പൂവിളം മനസ്സുകള്‍
ആ ഗാനം സാന്ദ്രമായ് ഏറ്റുപാടി
ആജന്മബന്ധം നുകര്‍ന്നു നിന്നു
(പാതിരാ...)
കരിനിഴലിന്മേട്ടിലെ കരിമുകിലിന് കൂട്ടിലായ്
ഒരുനാളാ രാക്കിളി വീണുപോയി....
കാറ്റിന്റെ കൈകളെ താരിളം കുരുന്നുകള്‍
വെറുതേ വെറുതേ പഴി പറഞ്ഞു
ആര്‍ദ്രസംഗീതം ഓര്ത്തുനിന്നൂ
(പാതിരാ...)