Title (Indic)പ്രാണേശ്വരാ WorkVanadevatha Year1976 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Yusufali Kecheri LyricsMalayalamപ്രാണേശ്വരാ പ്രാണേശ്വരാ ആശകളില്‍ തേന്‍ ചൊരിയൂ മാനസം നിറയും കൂരിരുളില്‍ സ്നേഹത്തിന് കതിരൊളി വീശിവരൂ പ്രാണേശ്വരാ......... ഏറിയജന്മം തേടിയലഞ്ഞു ഏകാകിനിയായ് ഞാനിവിടെ ഇരവുകളില്‍ നറുപകലൊളിയില് കനവുകളില്‍ എന്‍ നിനവുകളില്‍ കണ്ടുനിന്മുഖം ഞാന്‍ പനിനീരലര്മുഖം ഞാന്‍ പ്രിയനേ........ പാദസരങ്ങള്‍ താളമിട്ടുണര്ന്നു മാമയിലായെന് മനമാടി കുരുവികളേ തേനരുവികളേ മലരുകളേ മണിമുകിലുകളേ മാരനിന്നുവരുമോ മധുരം പകര്‍ന്നു തരുമോ പറയൂ.... Englishprāṇeśvarā prāṇeśvarā āśagaḽil ten sŏriyū mānasaṁ niṟayuṁ kūriruḽil snehattin kadirŏḽi vīśivarū prāṇeśvarā......... eṟiyajanmaṁ teḍiyalaññu egāginiyāy ñāniviḍĕ iravugaḽil naṟubagalŏḽiyil kanavugaḽil ĕn ninavugaḽil kaṇḍuninmukhaṁ ñān paninīralarmukhaṁ ñān priyane........ pādasaraṅṅaḽ tāḽamiṭṭuṇarnnu māmayilāyĕn manamāḍi kuruvigaḽe tenaruvigaḽe malarugaḽe maṇimugilugaḽe māraninnuvarumo madhuraṁ pagarnnu tarumo paṟayū....