Title (Indic)ഏഴിമലക്കാടുകളില്‍ WorkThacholi Othenan Year1964 LanguageMalayalam Credits Role Artist Music MS Baburaj Performer P Leela Writer P Bhaskaran LyricsMalayalamഏഴിമലക്കാടുകളില്‍ പുന്നപൂത്തമാസം ഏലമണിതേടി ദൂരെ എന്‍ കുറവന്‍ പോയി (ഏഴിമല) കാട്ടുവള്ളിപ്പൂങ്കുടിലില് കാത്തിരിക്കാന്‍ ചൊല്ലി കാര്‍ത്തികമാസം പിറന്നാല്‍ കാണാമെന്നും ചൊല്ലി കുറവനൂതുന്ന കുഴലു കേള്ക്കാതെയുറക്കമില്ലെനിക്കെന്നും ഇരുളുവന്നപ്പോളിണപിരിഞ്ഞൊരു കുരുവിയാണു ഞാനിന്നും പുരളിമാമലച്ചെരുവിലെന്നുടെ കുറവനുണ്ടെന്നു കേട്ടു തിരഞ്ഞു തേടി ഞാനലഞ്ഞു മാസങ്ങളൊരുപിടി കഴിച്ചല്ലോ (ഏഴിമല) Englisheḻimalakkāḍugaḽil punnabūttamāsaṁ elamaṇideḍi dūrĕ ĕn kuṟavan poyi (eḻimala) kāṭṭuvaḽḽippūṅguḍilil kāttirikkān sŏlli kārttigamāsaṁ piṟannāl kāṇāmĕnnuṁ sŏlli kuṟavanūdunna kuḻalu keḽkkādĕyuṟakkamillĕnikkĕnnuṁ iruḽuvannappoḽiṇabiriññŏru kuruviyāṇu ñāninnuṁ puraḽimāmalaccĕruvilĕnnuḍĕ kuṟavanuṇḍĕnnu keṭṭu tiraññu teḍi ñānalaññu māsaṅṅaḽŏrubiḍi kaḻiccallo (eḻimala)